കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മരിച്ചു



നിലമ്പൂര്‍: കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണു മരിച്ചു. മമ്പാട് പുളിക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുന്ന് എടവണ്ണ പരേതനായ ചെഞ്ചില്ലന്‍ ശങ്കരന്‍റെയും ശാന്തയുടെയും മകള്‍ രജനി(37)യാണ് മരിച്ചത്.


തൃക്കൈക്കുത്ത് തെയ്യത്തുംകുന്നിലുള്ള മാതാവിന്‍റെ സഹോദരിയുടെ കൂടെയാണ് ചെറുപ്പം മുതല്‍ താമസം. വീട്ടില്‍ നിന്നും കുളത്തിലേക്ക് പോയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്ലാണ് കുളത്തിൽ കണ്ടെത്തിയത്. കുളത്തിനരികില്‍ വസ്ത്രങ്ങള്‍ കണ്ടതി​​നെ തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ നിലമ്പൂര്‍ ഗവ. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് ചെറിയ തോതില്‍ അപസ്മാരം ഉള്ളതായി പറയപ്പെടുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എടവണ്ണ പത്തപ്പിരിയത്തുളള കുടുംബശ്മശാനത്തില്‍ സംസ്‌കരിച്ചു. അവിവാഹിതയാണ്.

Post a Comment

Previous Post Next Post