തൃശ്ശൂർ ചേർപ്പ്: ചേനം പാറേക്കാട്ടു വളപ്പിൽ അനിലൻ (അനികുട്ടൻ - 53) പാമ്പ് കടിയേറ്റ് മരിച്ചു. ഇയാളുടെ വീടിന് സമീപം വീട്ടുവളപ്പിൽ പശുവിനെ നോക്കാൻ പോയി തിരിച്ച് വരുമ്പോഴാണ് വളപ്പിൽ വെച്ച്പാമ്പ് കടിയേറ്റത് തുടർന്ന് മൂന്നാഴ്ചയായി തൃശൂർ ജൂബിലി മിഷൻ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇയാൾ തികളാഴ്ചയാണ് മരിച്ചത്. സംസ്ക്കാരം നടത്തി. ഭാര്യ: ലതിക.
മക്കൾ: ആഷ്ലി, ആര്യ.
