ഒരു കയറിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ ; ഹോട്ടൽ മുറിയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

 


കോട്ടയം : ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനെന്റൽ ഹോട്ടൽ മുറിയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം വാരിശ്ശേരി കൈതാരത്ത് സലീമിന്റെ മകൾ തസ്‌നിം (19), പുതുപ്പള്ളി സ്വദേശി നന്ദു(22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇരുവരെയും ഒരു കയറിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടുകൂടിയാണ് കോട്ടയം ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റൽ ലോഡ്ജിൽ ഇരുവരും മുറിയെടുത്തത്, തുടർന്ന് ഇന്ന് വൈകിട്ടോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു


ഇന്നലെ വൈകിട്ട് മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞു കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു, തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്

Post a Comment

Previous Post Next Post