ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു



വടക്കഞ്ചേരി : ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം . ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട് മണപ്പാടത്താണ് സംഭവം .

ഓട്ടോ ഡ്രൈവർ ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ചന്ദ്രൻ(53) ആണ് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച ചിറ്റിലഞ്ചേരി പള്ളിക്കാട് കോഴിപ്പാടം സ്വദേശികളായ രാധിക, ആര്യശ്രീ രാജൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ് 

തിങ്കളാഴ്ച‌ വൈകുന്നേരം 4 മണിയോടെ മണപ്പാടം വില്ലേജ് ഓഫിസിനു സമീപമാണ് അപകടം നടന്നത്. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.

സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചന്ദ്രൻ ഇപ്പോൾ മുടപ്പല്ലൂർ പാക്കാട് ആണ് താമസം. ഭാര്യ: രാധ. മക്കൾ: സുജിത്, ശ്രീജിത്ത്, ശരണ്യ, ശരത്.

Post a Comment

Previous Post Next Post