പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കർഷക ആത്മഹത്യ. പുലിയറ സ്വദേശി ഗോപാലകൃഷ്ണണനാണ് ജീവനൊടുക്കിയത്. താൻ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്‌ണൻ ഫോണിൽ വിളിച്ച് പറയുകയായിരുന്നു.
തണ്ടപ്പേർ ലഭിക്കാത്തതിൻ്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കാലിലെ അസുഖത്തിനുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാത്തതും ബാങ്കിലെ ലോൺ ജപ്തി നടപടിയായതിനാൽ ഭൂമി വിൽക്കാൻ ശ്രമിച്ചെങ്കിലും തണ്ടപ്പേർ കിട്ടാത്തതിനാൽ വിൽക്കാൻ സാധിച്ചിരുന്നില്ല.
ഇതിൽ ഗോപാലകൃഷ്ണൻ മനോവിഷമത്തിലായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
