കരിപ്പൂർ എയർപോർട്ടിന് സമീപം ബസ്സുകൾക്ക് തീ പിടിച്ചു; 4 ബസ്സുകൾ പൂർണമായും കത്തിനശിച്ചു



കൊണ്ടോട്ടിയിൽ കരിപ്പൂർ എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസുകൾക്ക് തീപിടിച്ചു. ഇന്ന് വൈകുന്നേരം 3:30-ഓടെയാണ് സംഭവം ഉണ്ടായത്.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാല് ബസുകൾക്കാണ് തീപിടിച്ചത്. ​തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു.

നാട്ടുകാർക്ക് തീ നിയന്ത്രിക്കാൻ കഴിയുന്നതിനും മുൻപേ നാല് ബസുകളും പൂർണ്ണമായും അഗ്നിക്കിരയായി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ച് നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീഡിയോ ⬇️

https://www.facebook.com/share/r/1D5XBK6PLC/

Post a Comment

Previous Post Next Post