മൂവാറ്റുപുഴ - കൂത്താട്ടുകുളം എംസി റോഡിൽ വെച്ചാണ് ഇന്ന് രാവിലെ 9 മണിക്ക് അപകടം. അഞ്ചൽപെട്ടി സ്വദേശി ചായേലിൽ പുത്തൻപുരയിൽ റോയ് വർഗീസ് (60) ആണ് മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബുള്ളറ്റിൽ കാർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല.
#accidentnews #muvaattupuzha #ernakulam #koothattukulam #livenewskochi #viralpost #viralphoto #KeralaNews #keralapolice #bullet #car #LatestNews ന്യൂസ് വിഷൻ
