കാറിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ദമ്പതികളുടെ മുന്നിലേക്ക് പുലി ചാടി

 


നിലമ്പൂരിൽ കാറിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ദമ്പതികളുടെ മുന്നിലേക്ക് പുലി ചാടി. പാത്തിപ്പാറ ഉള്ളൂർ പുത്തൻപുരയ്ക്കൽ അലൻ, ജിൻസി ദമ്പതികളാണ് പുലിക്ക് മുന്നിൽ പെട്ടത്. ഇന്നലെ രാത്രി ഏഴേ മുക്കാലോടെ ചുങ്കത്തറയിലേക്ക് പോകുമ്പോൾ കരുമ്പുഴ ഗേറ്റിന് സമീപമാണ് സംഭവം. കാർ പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. റോഡ് മുറിച്ചുകടന്ന പുലി വനഭാഗത്തേക്ക് പോയി. രാത്രി വനം ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post