കോഴിക്കോട് നന്തി: ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് മക്കാൻ താഴത്തെ വീട്ടിൽ,ഹാഫിസ് താജുദ്ദീൻ (22) ആണ് മരിച്ചതെന്ന് കൊയിലാണ്ടി പോലിസ് അറിയിച്ചു. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയില പിന്നിട്‌കൊ യിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നന്തിക്കും തിക്കോടിക്കുമിടയിൽ ഇരുപതാംമൈൽസിൽ വച്ചാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം റോഡിൽ നിന്നും തെന്നി ടോറസിനടിയിൽ പെടുകയായിരുന്നു.
