​മസ്കറ്റിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു



​മസ്കറ്റ്: ഒമാനിലെ വാദി കബീറിൽ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശികളായ ജോർജ് മെക്കാട്ടിൽ ബിനുവിൻ്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്.

​വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബേസിൽ. താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിലാണ് ബേസിലിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​ സംഭവത്തിൽ റോയൽ ഒമാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തുടർ നടപടികൾക്കായി മസ്കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

​നാട്ടിലെയും മസ്കറ്റിലെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകർ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post