എറണാകുളം പറവൂർ തട്ടുകടവിൽ കാർ നിയന്ത്രണംവിട്ടു പുഴയിലേക്ക് മറിഞ്ഞു.
ഇന്ന് (10-2-2026) രാവിലെ 10 മണിക്കാണ് അപകടം. കാർ മറിഞ്ഞ സമയത്ത് ഡ്രൈവർ എടവനക്കാട് സ്വദേശി അർജുൻ വാഹനത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ടു. സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിഞ്ഞതും ഡോർ തുറക്കാൻ സാധിച്ചതും രക്ഷപെടാൻ സഹായിച്ചതായി അർജുൻ പറഞ്ഞു.
മറ്റൊരു വാഹനം വരുന്നത് കണ്ട് റിവേഴ്‌സ് എടുത്തപ്പോഴാണ് പുഴുയിലേക്ക് മറിഞ്ഞത്. ടാക്സി കാറിൽ മറ്റ് യാത്രക്കാർ ഉണ്ടാവാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.
ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്നു കരയ്ക്ക് കയറ്റി.
