മാലാപറമ്പ് ചോലവളവിന് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്

 


മലപ്പുറം: വളാഞ്ചേരി-നിലമ്പൂർ സംസ്ഥാനപാതയിൽ  മലപറമ്പ് എംഇഎസ് മെഡിക്കൽ കോളേജിന് സമീപത്തായുള്ള ഇടത്തറ ചോലയിലേക്കാണ് ബുധനാഴ്ച പുലർച്ചെ കാറ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞത്.

കുളത്തൂർ ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്, കാറിൽഡ്രൈവർ മാത്രമാണുണ്ടായിരുന്നത് ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു,

താഴ്ചയിലേക്ക് മറിയുന്നതിനിടെ ഒരു മരത്തിൽ തട്ടി നിന്നതാണ് വൻ അപകടം ഒഴിവാകാൻ കാരണമായത്,


റോഡ് ഉയരം കൂട്ടിയതിനാൽ ഈ ഭാഗത്തുള്ള ഡിവൈഡറുകൾ ഉയരം കുറഞ്ഞതാണ് ഡിവൈഡർ പോലും ഇടിച്ച് വാഹനങ്ങൾ താഴേക്ക് മറിയാൻ കാരണമാകുന്നത് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഒരു ഓട്ടോ ഈ ഭാഗത്ത് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു

Post a Comment

Previous Post Next Post