കോഴിക്കോട്:ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു.
പൊലീസ് സ്റ്റേഷന് മുൻപിൽ വെച്ചായിരുന്നു എസ് ഐക്ക് കുത്തേറ്റത്.
പ്രതിയായ വെസ്റ്റ് ഹിൽ സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ് ഐക്ക് രണ്ടിടത്തായി കുത്തേറ്റതായാണ് റിപ്പോർട്ട്.
അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
