കണ്ണൂർ:ഇരിക്കൂർ മണ്ണൂർ പാലത്തിന് സമീപം ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ശനി പുലർച്ചെയാണ് സംഭവം.
ഇരിക്കൂർ സിദ്ധിഖ് നഗറിലെ പി പി കാസിം-സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ (35) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടം.
സാരമായി പരുക്കേറ്റ ജംഷീറിന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഭാര്യ: സാലു (മട്ടന്നൂർ). മക്കൾ: ആയിഷ, മറിയു, ഫാത്തിമ. സഹോദരങ്ങൾ: ഫാത്തിമ ജസീം.
