കൊച്ചി: കൊച്ചിയിൽ കെട്ടിടത്തിൽനിന്ന് ചാടി മധ്യവയസ്‌കൻ മരിച്ചു.
നഗരത്തിലെ ജ്വല്ലറി കെട്ടിടത്തിൽനിന്ന് ചാടിയ 50 വയസ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്.
ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചക്ക് 1 മണിയോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നുവെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ബഹുനില കെട്ടിടത്തിൽ നിന്ന് വീണനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നാം നിലയിൽ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്.
വീണപ്പോൾ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
ഇയാൾ ഉടുത്തിരുന്ന മുണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കിടപ്പുണ്ടായിരുന്നു.
കെട്ടിടത്തിന്റെ ആറാം നില വരെ ഇയാൾ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നത്.
ആറാം നിലയിൽ കയറിയെങ്കിലും അവിടെനിന്ന് പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല.
അതിനാൽ ഇയാൾ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് അവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.വീഴ്ചയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചിരിക്കാംഎന്നും പൊലീസ് പറയുന്നുണ്ട്.
സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്
