പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ; നൂറിലധികം പേർ ചികിത്സയിൽ



കണ്ണൂർ  പാനൂർ:   പാനൂരിൽ ക്ഷേത്രോത്സവത്തിൽ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ . നൂറിലധികം പേർ ചികിത്സയിൽ. ഈസ്റ്റ് വള്ള്യായി തിരുവപ്പന ഉത്സവത്തിന്റെ്റെ ഭാഗമായി നടന്ന അന്നദാനത്തിനിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.

എന്നാൽ ചില ശാരീരിക അസ്വസ്ഥത ഒഴിച്ചു നിർത്തിയാൽ ആരുടെയും അവസ്ഥ ഗുരുതരമല്ല. ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുര തിരുവപ്പന ഉത്സവത്തിന് ഞായറാഴ്‌ച ഉച്ചയ്ക്ക് നൽകിയ ഭക്ഷണത്തിലാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന് മൊകേരി പഞ്ചായത്ത് മെഡിക്കർ ഓഫീസർ ഡോ. ദിൽനയുടെ   നേതൃത്വത്തിൽ മടപ്പുര പരിസരത്ത് ആരോഗ്യ വകുപ്പ് ക്യാമ്പ് നടത്തി വരികയാണ്.


പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ യു.ഷാജി, ഹെൽത്ത് സൂപ്രവൈസർ സുരേഷ് ബാബു ശ്രീസ്തത എന്നിവർ നേതൃത്വം നൽകി. ഫുഡ് ആൻ്റ് സേഫ്റ്റി വിഭാഗം കുടിവെള്ളം, അച്ചാർ, പപ്പടം എന്നിവ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post