തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി പോൾ (52) ആണ് മരിച്ചത്. രാത്രി 11 മണിയോടെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പോളിനെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.