അയൽവാസിയുടെ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയി ലായിരുന്ന വയോധികൻ മരണപ്പെട്ടു

 


കോഴിക്കോട്  പേരാമ്പ്ര: അയൽവാസിയുടെ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയി ലായിരുന്ന വയോധികൻ മരണപ്പെട്ടു. പേരാമ്പ്ര ചേനോളിയിലെ കീഴിൽ ബാലൻ (71) ആണ് ഇന്ന് വൈകിട്ട് മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആളില്ലാത്തതിന് ചോദ്യം ചെയ്തതിനാണ് അയൽവാസിയായ വിനോദൻ ഇദ്ദേഹത്തെ നെഞ്ചിലും കഴുത്തിലും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്.


നേരത്തെ ആൻജിയോപ്ളാസ്റ്റി അടക്കം ചെയ്തയാളായിരുന്നു ബാലൻ. ഭവനഭേദനം അസഭ്യം പറയൽ മർദ്ദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നേരത്തെ വിനോദനെതിരെ കേസെടുത്തത് ഇനി മരണത്തോടെ കൊലപാതക വകുപ്പ് കൂടി ചേർത്ത് കേസെടുക്കും എന്ന് അറിയുന്നു.

Post a Comment

Previous Post Next Post