വിവാഹം കഴിഞ്ഞിട്ട് ഒരു മാസം, ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



 എറണാകുളം കാലടി മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സൻ്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്.

  അമിത വേഗത്തിൽ പോയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.     

   വിദേശത്തായിരുന്ന അക്ഷയ് 2 മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5 നായിരുന്നു അക്ഷയുടെ വിവാഹം.    

   കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്‌കാരം നാളെ വൈകീട്ട് 4 മണിക്ക്.


#accidentnews #death #kalady #mattoor #ernakulam #kochi #torus #lorry #keralapolice #death #youngboy #livenewskochi #viralpost #viralphoto #KeralaNews #LatestNews 

Post a Comment

Previous Post Next Post