ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം



എറണാകുളം പെരുമ്പാവൂര്:   ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പെരുമ്പാവൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിനാണ് ജീവൻ നഷ്ടമായത്. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടിൽ നോബിൾ തോമസ് (35) ആണ് മരിച്ചത്. കോതമംഗലത്തേക്ക് പോവുകയായിരുന്ന നോബിളിന്റെ സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.


പുലർച്ചെ 12.10ന് ആയിരുന്നു അപകടം. ആലുവ- മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. അപകടവിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി നോബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post