വടകര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി മൈസൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി


ബെംഗളൂരു: മൈസൂരുവിൽ ബിഎസ്‌സി നഴ്സ‌ിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ വടകര ആയഞ്ചേരി സ്വദേശി മുഹമ്മദ് വി(20) ആണ് മരിച്ചത്. മൈസൂരു മഹാരാജ നഴ്‌സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്പതിമാരുടെ മകനാണ് മുഹമ്മദ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post