പുത്തനത്താണിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

 


കോട്ടക്കൽ പുത്തനത്താണി : ഇന്ന് രാവിലെ പുത്തനത്താണി തിരുനാവായ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എടരിക്കോട് പറമ്പിലങ്ങാടി നടുവത്ത് സുരേഷ് (52) ആണ് മരിച്ചത്. രാവിലെ 8 നാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയ ബൈക്ക് യാത്രികനായ സുരേഷിനെ ഉടനെ കോട്ടക്കലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികൻ ചികിത്സയിലാണ്

Post a Comment

Previous Post Next Post