പാലത്തിന്റെ കൈവരിയിൽ പിക്കപ്പ് ഓട്ടോ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.



തൃശ്ശൂർ തൃപ്രയാർ: ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ഓട്ടോ പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. തമിഴ്‌നാട് പഴനി സ്വദേശികളായ സെൽവൻ മകൻ മുത്തുപ്പാണ്ടി (29), മുരുകൻ മകൻ മനോജ് കുമാർ(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃപ്രയാർ ആക്‌ടസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.

Post a Comment

Previous Post Next Post