പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്

 


  എറണാകുളം: പറവൂർ- ഇടപ്പള്ളി ദേശീയപാതയിൽ പെരുവാരത്ത് വെച്ച് നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് വൻ അപകടം. ഇന്ന് (6-2-2026) വൈകീട്ട് ആണ് അപകടം നടന്നത്.   പറവൂർ കെടാമംഗലം സ്വദേശികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച് കയറുകയായിരുന്നു. 

ഗുരുതര പരിക്കുപറ്റിയ സ്കൂട്ടർ യാത്രികരെ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പറയുന്നു.


Post a Comment

Previous Post Next Post