ചേറ്റുവ പാലത്തിനു മുകളിലെ മണൽ കൂനയിൽ ബൈക്ക് തെന്നിമറിഞ്ഞ് അപകടം: ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

 


തൃശ്ശൂർ വാടാനപ്പള്ളി: ചേറ്റുവ പാലത്തിനു മുകളിൽ കൂടിക്കിടക്കുന്ന മണ്ണിൽ ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്കും മകൾക്കും പരിക്ക്. കടപ്പുറം തൊട്ടാപ്പ് കോലങ്ങാട്ട് അനീഷ്, ഭാര്യ സൂര്യ, മകൾ ഒന്നരവയസുള്ള തഷ്വിവി എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് മറിഞ്ഞ ഉടനെ പുറകിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസ് ബ്രേക്കിട്ട് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവർ ചേറ്റുവ ഫീനിക്സ് മെസിസിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ചേറ്റുവ പാലത്തിന് മുകളിൽ കൂടിക്കിടക്കുന്ന മണൽ വൻ ഭീഷണിയാണ് സൃഷ്ട‌ിക്കുന്നത്.


ദേശീയപാത നിർമ്മാണത്തിനായി ചേറ്റുവ പുഴയിൽ നിന്നും ഡ്രഡ്‌ജിങ് നടത്തി ടോറസ് ലോറികളിൽ കൊണ്ടുപോകുന്ന മണലാണ് ലോറിയിൽ നിന്നും താഴെ വീണു പാലത്തിന് ഇരുവശങ്ങളിലായി കൂടിക്കിടക്കുന്നത്.റോഡിന്റെ  ഇരുവശങ്ങളിലുമായി അപകട ഭീഷണി ഉയർത്തുന്ന മണൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

Post a Comment

Previous Post Next Post