ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു



​ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. 

മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകനാണ് മരിച്ചത്.

​ഇന്ന് രാത്രിയോടെ ആയിരുന്നു അപകടം. 


വീടിന് സമീപത്തെ വെള്ളക്കെട്ടിൽ കുഞ്ഞ് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 


ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


​മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


 കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.

Post a Comment

Previous Post Next Post