ആലുവയിൽ വെച്ച് ട്രെയിനിൽ നിന്നും പെരിയാറിലേക്ക് ചാടിയ യുവാവിനെ കാണാതായി. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനിൽ നിന്നുമാണ് ആലുവ തുരുത്ത് പാലത്തിൽ വച്ച് ജനറൽ കമ്പാർട്ടുമെൻറിലെ യാത്രക്കാരൻ പെരിയാറിലേക്ക് ചാടിയത്. ഇയാളുടെ ബോഡി കണ്ടെത്തിയിട്ടില്ല.
ഇയാളുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കമ്പാർട്ടുമെൻറിൽ നിന്നും ലഭിച്ചു. ഇത് പരിശോധിച്ചപ്പോൾ പാലക്കാട് ഷൊർണൂർ സ്വദേശി അഖിൽ (25) ആണെന്ന് സംശയമുണ്ട്.
