മധ്യവയസ്ക്കനെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം  മാറഞ്ചേരിയിൽ മധ്യവയസ്ക്കനെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.  താമലശേരി സ്വദേശി പരേതനായ തൊട്ടിയിൽ അബ്ദു (പോലീസ്) എന്നവരുടെ മകൻ ഹംസത്ത് (സക്കീർ 52) നെയാണ് വെള്ളിയാഴ്ച രാത്രി 8.30 ഓടെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

   സംഭവം അറിഞ്ഞ് പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തുകയും, തുടർന്ന് മാറഞ്ചേരി അൽ അമീൻ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

  ചെറിയ രീതിയിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് സക്കീർ.

   പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും


Post a Comment

Previous Post Next Post