കോഴിക്കോട് വടകര: വാടക മുറിയിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര ജനതാ ഹോസ്‌പിറ്റലിന് സമീപത്തെ കെട്ടിടത്തിലാണ് നഗ്നവും രക്തം വാർന്നതുമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി കോ-ഓപ്പ് കോളേജ് അധ്യാപകനായ കുന്നംകുളം സ്വദേശി കെ എം സോമനെയാണ് മരിച്ചനിലയിൽ ഇന്ന് രാവിലെയോടെ കാണപ്പെട്ടത്.
ജനത ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ കെട്ടിടത്തിന് മുകളിലെ മുറിയിലായിരുന്നു അധ്യാപകനായ സോമൻ താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇദ്ദേഹത്തിൻ്റെ ഭാര്യ ഫോണിൽ വിളിച്ചപ്പോൾ എടുക്കത്തായതോടെ, കെട്ടിട ഉടമയെ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുകയായിരുന്നു.
തുടർന്ന്, ഉടമയും സമീപത്തുളളവരുമെത്തി പരിശോധിച്ചപ്പോഴാണ് രക്തം വാർന്ന് നഗ്നമായ, മല-മൂത്രവിസർജനം ചെയ്യപ്പെട്ട രീതിയിൽ മൃതദേഹം കണ്ടെത്തിയത്. വാതിൽ ചാരിയ നിലയിലായിരുന്നു. ഉടൻ പോലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വടകര പോലിസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി.
മൃതദേഹം ഫോറൻസിക് വിദഗ്ദന്റെ നേതൃത്വത്തികോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പത്ത് വർഷത്തിലേറെയായി ഇതേ കെട്ടിടത്തിലാണ് അധ്യാപകൻ താമസിക്കുന്നത്. നേരത്തേ, മണിയൂർ എഞ്ചിനിയറിങ്ങ് കോളേജ് അധ്യാപകനായിരുന്ന സോമൻ നിലവിൽ തലശ്ശേരി കോ-ഓപ്പ് കോളേജിലാണ് സേവനമനുഷ്‌ഠിക്കുന്നത്.
