കോഴിക്കോട്: മേലാടി പള്ളിക്കര സ്വദേശി ഹാരിസ് വലിയ മഠത്തിൽ (52) റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ശുമൈഷി ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
2 വർഷത്തിലധികമായി നെസ്‌മ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു
പിതാവ് : മൂസ(പരേതൻ), മാതാവ് :
ബീപാത്തു, ഭാര്യ:ഷാഹിന
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ റാഷിദ് ദയ,ജാഫർ വീമ്പൂർ, ബാസിൽ എന്നിവർ രംഗത്തുണ്ട്
