മലപ്പുറം : വെളിയങ്കോട് കുമ്മിലവളപ്പ് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചാലിൽ മുഹമ്മദുണ്ണി എന്നവരുടെ മകൻ മിർഫാദ് ആണ് മരണപ്പെട്ടത്.
പൊന്നാനി കർമ റോഡിൽ പാലത്തിന് സമീപം ഈ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്ക്പറ്റിയ മിർഫാദിനെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കകയായിരുന്നു..
