പയ്യോളിയിൽ സ്കൂട്ടർ ടയർ പൊട്ടി അപകടം: വിദ്യാർഥിക്ക് ദാരുണാന്ത്യം, സുഹൃത്തുക്കൾക്ക് പരിക്ക്



കോഴിക്കോട്​:പയ്യോളി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു.  

പയ്യോളി തച്ചൻകുന്ന് അട്ടക്കുണ്ടിന് സമീപം ഇന്ന് രാവിലെ 6.30-ഓടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. 

പയ്യോളി സ്വദേശിയായ വിദ്യാർഥിയാണ് മരണപ്പെട്ടത്. 


കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്ക് പരിക്കേറ്റു.

പയ്യോളിയിൽ നിന്നും തുറയൂർ ചെരിച്ചിൽ പള്ളിയിലേക്ക് പോവുകയായിരുന്നു നാലംഗ സംഘം. പയ്യോളി - പേരാമ്പ്ര റോഡിലെ തച്ചൻകുന്ന് പറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. 


സ്കൂട്ടറിന്റെ പിൻഭാഗത്തെ ടയർ പെട്ടെന്ന് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.


ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിയുകയായിരുന്നു. 


ഉടൻ തന്നെ നാട്ടുകാർ ചേർന്ന് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പരിക്കേറ്റ മറ്റ് മൂന്ന് പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.


⊶⊷⊶⊷❍❍⊶⊷⊶⊷

*കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/DW5ekq7Glhp4niSRRPRaDK?mode=gi_t

Post a Comment

Previous Post Next Post