ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി



പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശിയായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് കല്പറ്റ നിലയത്തിൽ നിന്ന് എത്തിയ സ്റ്റേഷൻ ഓഫീസർ അർജുൻ കെ കൃഷ്ണൻന്റെ നേതൃത്വത്തിൽ സ്കൂബാ ടീം അംഗങ്ങളായ ബേസിൽ ജോസ്,ജിനീഷ് എന്നിവർ ചേർന്ന് റിസർവോയറിലെ ഏകദേശം 16 അടി താഴ്ചയുള്ള ഭാഗത്ത് സ്കൂബാ ഡൈവിങ് നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.



Post a Comment

Previous Post Next Post