ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

 


തിരുവനന്തപുരം :നെടുമങ്ങാട് കല്ലിങ്ങൽ പുലിപ്പാറ ആനാട് റോഡിൽ നിയന്ത്രണം വിട്ട ഇരുചക്ര വാഹനം മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

നെടുമങ്ങാട് സ്വകാര്യ സ്കാനിംഗ് സെന്ററിലെ ജീവനക്കാരനായ പാറശാല സ്വദേശി അഭിജിത് (24) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

അതേ സമയം ഈ റോഡിൽ വാഹനങ്ങൾ അമിതവേഗതിയിൽ ആണ് പോകുന്നതെന്നും ഇരുചക്ര വാഹനങ്ങൾ അപകടകരമായ രീതിയിൽ ചീറിപ്പായുന്നതിനാൽ പ്രദേശത്തെ ജനങ്ങൾക്ക് റോഡിലൂടെ കാൽനടയായി പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post