​ബസ് മുന്നോട്ടെടുത്തു: പുറത്തേക്ക് തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്ക്; ഡ്രൈവർക്കെതിരെ കേസ്


മലപ്പുറം:​എടരിക്കോട് ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ് അപകടം. 

വെളിമുക്ക് സ്വദേശിനിയായ 23 കാരിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. 


എടരിക്കോട്ട് വെച്ചായിരുന്നു സംഭവം.


​ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ പെട്ടെന്ന് വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 


പുറത്തേക്ക് തെറിച്ചുവീണ യുവതിയുടെ തല സമീപത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചതാണ് പരിക്കിന്റെ ആഘാതം വർധിപ്പിച്ചത്. 


പരിക്കേറ്റ യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


​സംഭവത്തിൽ KL 55 N 108 എന്ന ബസ്സിലെ ഡ്രൈവർ ഷിയാസിനെതിരെ പോലീസ് കേസെടുത്തു. 


അശ്രദ്ധമായി വാഹനമോടിച്ചതിനും യാത്രക്കാരുടെ സുരക്ഷയിൽ വീഴ്ച വരുത്തിയതിനുമാണ് നടപടി.

Post a Comment

Previous Post Next Post