മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് വീണ്ടും കാട്ടാന ആക്രമണം.
തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപം വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഫോറസ്റ്റ് വാച്ചർ മരിച്ചു.
തിരുവിഴാംകുന്ന് പുളിക്കലടി സ്വദേശി ഗോപാലന്റെ മകൻ ഷൈജു (23) ആണ് മരിച്ചത്.
ഇന്ന് ഡ്യൂട്ടിക്കിടെയായിരുന്നു ഷൈജുവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഉടൻ തന്നെ മണ്ണാർക്കാട് വട്ടമ്പലത്തെ മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് പ്രാഥമിക വിവരം.
നിലവിൽ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
