കോഴിക്കോട്: കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു.
അരിക്കുളം സ്വദേശി മൂലത്തിൽ റംഷാദിനാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 3.20-ഓടെയായിരുന്നു സംഭവം.
ഷൊറണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിടിച്ചാണ് അപകടമുണ്ടായത്.
റംഷാദിന്റെ ഒരു കൈക്കും കാൽപാദത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേനയാണ് ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പരിക്കുകൾ സാരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി റംഷാദിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
