ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം



വൈപ്പിൻ നായരമ്പലം കോന്നാട്ട് പ്രമോദിന്റെ മകൻ വിഷ്ണുവാണ് (25) തത്ക്ഷണം മരിച്ചത്. 

  എറണാകുളം വൈപ്പിൻ പള്ളത്താംകുളങ്ങര വളവിൽ ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. 

   ബൈക്ക് തെന്നി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു യുവാവ് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്.

   സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നായരമ്പലം ശ്മശാനത്തിൽ.

Post a Comment

Previous Post Next Post