ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു



 മലപ്പുറം തിരൂര്‍ ആലത്തിയൂരില്‍ ഹനുമാന്‍കാവ് ക്ഷേത്രത്തിന് സമീപതുള്ള വീടിനടുത്ത് കെട്ടിയ കാര്‍ ഷെഡില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വന്‍ തീപ്പിടുത്തം ഉണ്ടായത്.

 അഞ്ച് ആഡംബര കാറുകളും ആറ് ബൈക്കുകളും കത്തിനശിച്ചു. രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 

   പുതുപ്പറമ്പില്‍ ഫ്രാന്‍സിസ് മരിയാ മിഖായേലിന്റെ ഉടമസ്ഥതയിലുള്ള കാറുകളാണ് അഗ്‌നിക്കിരയായത്. തിരൂരില്‍ നിന്ന് അഗ്‌നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post