തൃശ്ശൂർ തൊഴിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടച്ച് അപകടം: യുവാവിന് ദാരുണാന്ത്യം.. വടക്കേകാട് എടക്കര സ്വദേശി ചന്ദനത്ത് വീട്ടിൽ ബഷീർ എന്നവരുടെ മകൻ ദിൽഷാദ് (24) എന്ന യുവാവാണ് മരണപ്പെട്ടത്.
ആൽത്തറ ഗുരുവായൂർ സംസ്ഥാനപാതയിലെ തൊഴിയൂർ ICA കോളേജിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു
അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ ദിൽഷാദിനെ കുന്നംകുളം ദയ (റോയൽ) ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
