മകളുടെ വിവാഹക്ഷണത്തിനുള്ള യാത്രക്കിടെ സ്കൂട്ടർ അപകടം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു



ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ മാങ്കാംകുഴിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരണത്തിന് കീഴടങ്ങി. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 7-ന് നടന്ന അപകടത്തിൽ ഭർത്താവ് ശശി കെ. നായർ (64) സംഭവദിവസം തന്നെ മരിച്ചിരുന്നു.


എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരിച്ചിരുന്നു. മാങ്കാംകുഴി പാറക്കുളങ്ങരയിൽ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.


മെയ് പത്തിന് ആയിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. തുളസിയുടെ സംസ്‌കാരം വ്യാഴാഴ്ച 3.30-ന്. മക്കൾ: അഭിഷേക്, അഭിരാമി. മരുമകൾ: അനില


⊶⊷⊶⊷❍❍⊶⊷⊶⊷

*ആലപ്പുഴ ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/HP2a3dV9WTDKcN8xMGjmoS

Post a Comment

Previous Post Next Post