കിണർ തേക്കാനിറങ്ങിയ മദ്ധ്യവയസ്കന് ദാരുണാന്ത്യം



 ഇടുക്കി -വെളളത്തൂവൽ ആനച്ചാല്‍ ചെങ്കുളത്ത് കിണര്‍ ശുചീകരിക്കാൻ ഇറങ്ങിയ അമ്പത്തിമൂന്നുകാരന്‍ ശാരിരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചു. ചെങ്കുളം മാങ്ങാപ്പാറ നഗര്‍ സ്വദേശിയായ ബെന്നിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. പ്രദേശത്തെ സ്വകാര്യ റിസോർട്ടിന്റെ കിണർ ശുചീകരിക്കുന്നതിനിടെയാണ് സംഭവം.


 ആഴമുള്ള കിണറിൽ ഇറങ്ങിയതിനെത്തുടർന്ന് ബെന്നിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ അടിമാലി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ബെന്നിയെ പുറത്തെടുത്ത് അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post