പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ



വയനാട്: കോളിയാടിയിൽ പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാട് കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം.

റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന ജിലി വിൽസണെ ബത്തേരി ഭാഗത്തുനിന്നും വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post