പത്തനംതിട്ട കുമ്പഴയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വടശ്ശേരിക്കര വള്ളിപ്പറമ്പിൽ സണ്ണിയും (ഫിലിപ്പ് 64 ) അനുജൻ സജിയുടെ ഭാര്യ ലീൻസി വർഗീസ്സും 55 ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് കുമ്പഴ ഫെഡറൽ ബാങ്കിന് സമീപം അപകടമുണ്ടായത്. കോന്നി ഭാഗത്ത് നിന്ന് കുമ്പഴ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ. കോന്നിയിലേക്ക് പോവുകയായിരുന്ന ലോറിയിലേക്ക് ഓട്ടോ ഇടിച്ചു കയറുകയായിരുന്നു.
