പെരുമ്പാവൂരില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു



  പെരുമ്പാവൂര്‍ അശമന്നൂരില്‍ കനാലില്‍ ഒഴുക്കില്‍പ്പെട്ടതിനെ ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്‌സിങ് വിദ്യാര്‍ഥിയും മരിച്ചു.    

    കോട്ടയം മണര്‍ക്കാട് ഒറ്റപ്ലാക്കല്‍ വീട്ടില്‍ എമില്‍ സുനില്‍ ആണ് മരിച്ചത്.     

     എമിലിനൊപ്പം ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ മരിച്ചിരുന്നു. മലപ്പുറം സ്വദേശി അജ്മല്‍, കൊല്ലം സ്വദേശി അജ്സല്‍ എന്നിവരാണ് ഇന്നലെ മരിച്ചത്. അശമന്നൂരില്‍ പെരിയാര്‍വാലി കനാലിലാണ് ദുരന്തമുണ്ടായത്. അശമന്നൂര്‍ കെഎംപി നഴ്സിങ് കോളജിലെ വിദ്യാര്‍ഥികളുടെ സംഘമാണ് പെരിയാര്‍വാലി കനാലില്‍ കുളിക്കാനിറങ്ങിയത്. കനാലില്‍ ഇറങ്ങിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.



Post a Comment

Previous Post Next Post