കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്.
പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശിയും ഇലക്ട്രീഷ്യനുമായ കെ. പ്രശാന്തിനാണ് മർദ്ദനമേറ്റത്. പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഷെഫീഖ് അപകടത്തിൽപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ തമ്മിലുണ്ടായ തർക്കത്തിന്റെ കാരണം വ്യക്തമല്ല. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
