പേരാമ്പ്ര കൈതക്കലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്




കോഴിക്കോട്:പേരാമ്പ്ര-കൈതക്കലിൽ ഇന്ന് വൈകുന്നേരം 4:30 ഓടെ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. 


കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന സ്കോഡ കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സുസുക്കി കാറുമാണ് കൂട്ടിയിടിച്ചത്.


അപകടത്തിൽ പേരാമ്പ്ര കോടേരിച്ചാൽ സ്വദേശി അമൽജിത്, രണ്ടാമത്തെ കാറിലുണ്ടായിരുന്ന നാദാപുരം സ്വദേശി ഷമീർ എന്നിവർക്ക് പരിക്കേറ്റു. 


ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post