ഇടുക്കി: അയ്യപ്പൻകോവിൽ മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. മേരികുളം ആറേക്കർ കുന്നിൽ മാവടി പുത്തൻ പുരയ്ക്കൽ ദേവസ്യ (ദാസ്-87) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് ആറോടെയാണ് സംഭവം. കുളിക്കുന്നതിനായി ബാത്ത്റൂമിൽ കയറിയപ്പോൾ സ്വിച്ച് ബോർഡിൽ ഇടിമിന്നേൽക്കുകയായിരുന്നു.
നെടുങ്കണ്ടം മാവടി സ്വദേശിയായ ദേവസ്യ കഴിഞ്ഞ ഒന്നര വർഷമായി ആറേക്കറിൽ താമസിച്ചു വരികയായിരുന്നു. മുരികാട്ടുകുടി സ്കൂളിലെ ജീവനകാരിയായ മകൾ ബിന്ദുവിനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവം നടന്നയുടനെ ദേവസ്യയെ കട്ടപ്പനയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരണം സംഭവിച്ചു. മൃതദേഹം ഇരുപതേക്കർ ആശുപത്രിയിൽ.
