കർണാടക കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തിൽ പട്ടാമ്പി ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേർ മരിച്ചു. പട്ടാമ്പി കരിമ്പുള്ളി തെക്കേതിൽ വീട്ടിൽ വിനീതിന്റെ ഭാര്യ ദിവ്യ, ദിവ്യയുടെ അനിയൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപുവുമാണ് മരിച്ചത്.
ദിവ്യയുടെ ഭർത്താവ് വിനീതിന് ഗുരുതരമായി പരിക്കേറ്റു. വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും അടക്കം എട്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബംഗളൂരുവിൽ നിന്നും വരുന്ന വഴി കൃഷ്ണഗിരിക്ക് സമീപം കാർ പഞ്ചറായതിനെത്തുടർന്ന് റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടയിൽ പാതയിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം
