മുക്കത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ്: സ്ത്രീ മരിച്ചു



കോഴിക്കോട്:മുക്കം നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശി സൗദാബി കെ.വി (36) ആണ് മരണപ്പെട്ടത്.

​ഞായറാഴ്ച രാവിലെ എട്ടരയോടെ മുക്കം നഗരസഭയിലെ അമ്പലക്കണ്ടി - പൂളപ്പൊയിൽ റോഡിൽ ഇരട്ടക്കുളങ്ങരയിൽ വെച്ചായിരുന്നു അപകടം. ഭർത്താവ് കുഞ്ഞിമരക്കാർക്കൊപ്പം മലയമ്മയിലെ വീട്ടിൽ നിന്നും മുണ്ടുപാറയിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു സൗദാബി.


അപകടത്തിൽ ഭർത്താവ് കുഞ്ഞിമരക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗദാബിയുടെ ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post